'കാലാവധി കഴിഞ്ഞ പാട്ടഭൂമി സർക്കാർ ഏറ്റെടുക്കണം'

Tuesday 30 September 2025 12:00 AM IST

ചാലക്കുടി: കരാർ കാലാവധി കഴിഞ്ഞ സർക്കാർ അധീനതയിലുള്ള തോട്ടം ഭൂമികൾ ഏറ്റെടുത്ത് ഭൂരഹിത കർഷകർക്ക് വിതരണം നടത്തണമെന്ന് അംബേദ്കർ സ്മാരക സാംസ്‌കാരിക സമിതി പ്രത്യേക കൺവെൻഷൻ ആവശ്യപ്പെട്ടു. ഭൂമി വിതരണത്തിൽ 50 ശതമാനം പട്ടികജാതി വിഭാഗങ്ങൾക്ക് മാറ്റിവയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്്തു. ചെയർമാൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി അദ്ധ്യക്ഷനായി. ശ്രീനാരായണ ഗുരുദർശനം സമകാലിക പ്രസക്തി എന്ന വിഷയത്തിൽ ഗുരുദർശന രഘ്‌ന പ്രഭാഷണം നടത്തി. എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആതിര എം.സുബ്രഹ്മണ്യൻ, ആർ.ഹാഷ്മി എന്നിവരെയും എറണാകുളം ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രൊസിക്യൂട്ടർ അഡ്വ. ടി.കെ.മനോജ്, മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാ മെഡൽ ജേതാവ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.ആർ.രാജീവ് എന്നിവരെയും അനുമോദിച്ചു. സുനിൽ അക്കര, അഡ്വ.ടി.കെ.മനോജ്, ടി.എം.രതീശൻ, ഐ.എ.ബാലൻ, ടി.കെ.മുകുന്ദൻ, വി.പി.പീറ്റർ എന്നിവർ സംസാരിച്ചു. സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരിയെ ചെയർമാനും ടി.എം.രതീശനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു.