ദോഹ ആക്രമണം: ഖത്തർ അമീറിനോട് ക്ഷമ ചോദിച്ച് നെതന്യാഹു; ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിൽ ഖേദം
Tuesday 30 September 2025 12:30 AM IST
ജെറുസലേം: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ അമീറിനെ നേരിട്ട് ഫോണിൽ വിളിച്ചാണ് നെതന്യാഹു മാപ്പപേക്ഷ നടത്തിയത്.ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിനാണ് നെതന്യാഹു മാപ്പ് ചോദിച്ചത്.
ആക്രമണത്തിൽ ഖത്തർ ആഭ്യന്തര സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടതിൽ നെതന്യാഹു ഖേദം രേഖപ്പെടുത്തുകയും ചെയ്തു. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ദോഹയിലെ കത്താര പ്രവിശ്യയിൽ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ രാജ്യത്തിന്റെ പരമാധികാരം ലംഘിക്കപ്പെട്ടതിലാണ് ഇസ്രായേൽ ഇപ്പോൾ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.