എം.ജി സർവകലാശാല
Tuesday 30 September 2025 12:30 AM IST
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ ലേണിംഗ് ഡിസെബിലിറ്റി ആൻഡ് ഇന്റലക്ച്വൽ ഡിസെബിലിറ്റി (2024 അഡ്മിഷൻ റഗുലർ) സെപ്തംബർ 2025 പരീക്ഷാ പ്രാക്ടിക്കൽ ഒക്ടോബർ 14മുതൽ നടക്കും.
പരീക്ഷാഫലം
മൂന്നും നാലും സെമസ്റ്റർ എം.എ ഇംഗ്ലിഷ് പ്രൈവറ്റ് രജിസ്‌ട്രേഷൻ (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 11വരെ അപേക്ഷിക്കാം.
മൂന്നും നാലും സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ എം.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ) മാർച്ച് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 11വരെ ഒൺലൈനിൽ അപേക്ഷിക്കാം.