എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

Tuesday 30 September 2025 1:47 AM IST

വലപ്പാട്: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 33.5 ഗ്രാം എം.ഡി.എം.എയുമായി എടത്തിരുത്തി സ്വദേശി കൊല്ലാറ വീട്ടിൽ അഖിൽ (31), പെരിഞ്ഞനം സ്വദേശി വലിയകത്ത് വീട്ടിൽ ഫസീല (33) എന്നിവർ പിടിയിൽ. റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തളിക്കുളത്തുള്ള ഫ്‌ളാറ്റിൽ നിന്നാണ് ഇരുവരെയും വലപ്പാട് പൊലീസ് പിടികൂടിയത്.

കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി: വി.കെ.രാജു, വാടാനപ്പിള്ളി എസ്.എച്ച്.ഒ: എൻ.ബി.ഷൈജു, വലപ്പാട് എസ്.ഐ: സി.എൻ.എബിൻ, ജി.എസ്.ഐ: പി.യു.ഉണ്ണി, റൂറൽ ജില്ലാ ഡാൻസാഫ് അംഗങ്ങളായ എസ്.ഐ: സി.ആർ.പ്രദീപ് , എ.എസ്.ഐ: ലിജു ഇയ്യാനി, എസ്.സി.പി.ഒ: സി.കെ.ബിജു, സി.പി.ഒ: സുർജിത് സാഗർ വലപ്പാട് എസ്.സി.പി.ഒ: അനൂപ്, സി.പി.ഒ: സിജി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.