ആർ.എസ്.എസിന്റെ നൂറാം വാർഷികം, മോദി നാളെ പ്രത്യേക സ്റ്രാമ്പ് പുറത്തിറക്കും
ന്യൂഡൽഹി: ആർ.എസ്.എസിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പ്രത്യേക സ്റ്രാമ്പും നാണയവും പുറത്തിറക്കും. ആർ.എസ്.എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ സന്നിഹിതനായിരിക്കും. 1925 സെപ്‌തംബർ 27ന് വിജയദശമി ദിനത്തിലാണ് സംഘടന നിലവിൽ വന്നത്. ഇക്കൊല്ലത്തെ വിജയദശമി ദിനമായ വ്യാഴാഴ്ച,സർസംഘചാലക് ഡോ. മോഹൻ ഭാഗവത് സംഘടനയുടെ ആസ്ഥാനമായ നാഗ്പൂരിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യും. 100ാം വർഷത്തിൽ രാജ്യത്ത് ഒരു ലക്ഷം ഹിന്ദു സമ്മേളനങ്ങൾ,സിമ്പോസിയങ്ങൾ തുടങ്ങിവ നടത്താൻ സംഘടന നിശ്ചയിച്ചുൂ. അടുത്തവർഷം വിജയദശമി വരെയാണ് ആഘോഷപരിപാടികൾ.
ചീഫ് ജസ്റ്റിസിന്റെ
മാതാവിനും ക്ഷണം
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ മാതാവ് കമൽതായി ആർ. ഗവായിയെ മഹാരാഷ്ട്ര അമരാവതിയിലെ ആർ.എസ്.എസ് പരിപാടിയിൽ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ വിവാദം. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ അഞ്ചിനാണ് പരിപാടി. വിവാദമായതോടെ പരിപാടിയിൽ നിന്ന് കമൽതായി പിന്മാറിയെന്നാണ് റിപ്പോർട്ട്. മുൻ കേരള ഗവർണർ കൂടിയായിരുന്ന ആർ.എസ്. ഗവായിയുടെ ഭാര്യയാണ്.