അരുവിപ്പുറം പ്രതിഷ്ഠ ലോക സമാധാന പ്രഖ്യാപനം: എൻ.കെ.പ്രേമചന്ദ്രൻ

Tuesday 30 September 2025 2:20 AM IST

കൊല്ലം: ശ്രീനാരായണഗുരുദേവന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠ ലോക സമാധാനത്തിനുള്ള പ്രഖ്യാപനമായിരുന്നുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. തലശ്ശേരി ധർമ്മ പ്രബോധനം ട്രസ്റ്റിന്റെ 24-ാം വാർഷികാഘോഷവും വിശിഷ്ട വ്യക്തികൾക്കുള്ള അവാർഡ് വിതരണവും കൊല്ലം പ്രസ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ട്രസ്റ്റ് ചെയർമാൻ തലശ്ശേരി കെ.പി. സുധാകർജി അദ്ധ്യക്ഷത വഹിച്ചു. മികച്ച വിദ്യാഭ്യാസ വിചക്ഷണനുളള അവാർഡ് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീനാരായണ യൂണിവേഴ്സൽ കോൺഫെഡറേഷൻ (എസ്.എൻ.ജി.സി) അഡ്വൈസറി ബോർഡ് അംഗം ഡോ.എം.ശാർങ്‌ഗധരനും പ്രഗത്ഭ സംഘാടക സാരഥിക്കുള്ള അവാർഡ് എസ്.എൻ.ജി.സി അഡ്വൈസറി ബോർഡ് ചെയർമാൻ എസ്. സുവർണകുമാറിനും മികച്ച പ്രസാധകനുളള അവാർഡ് മൈത്രി ബുക്ക്സ് ഡയറക്ടർ ലാൽസലാമിനും പ്രേമചന്ദ്രൻ സമ്മാനി​ച്ചു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് ധർമ്മ പ്രബോധനം ട്രസ്റ്റ് അവാർഡ്.