ഓട്ടോമൊബൈൽ ജീവനക്കാർക്ക് മിനിമം വേതനം
Tuesday 30 September 2025 2:26 AM IST
തിരുവനന്തപുരം: ഓട്ടോമൊബൈൽ മേഖലയിലെ ജീവനക്കാർക്ക് മിനിമം വേതനം നടപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഇതിനുള്ള നടപടികൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. കടകംപള്ളി സുരേന്ദ്രന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. മൈനർ എൻജിനിയറിംഗ് മേഖലയിലെ ജീവനക്കാർക്കുള്ളതു പോലെ മിനിമം വേതനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ.ബി ഗണേശ്കുമാറും പറഞ്ഞു. പുക പരിശോധനാ കേന്ദ്രങ്ങളിൽ കേന്ദ്ര നിയമപ്രകാരമുള്ള ലാംഡ ടെസ്റ്റ് ഒഴിവാക്കാനാവില്ല. ലാംഡ ടെസ്റ്റ് നടത്തിത്തുടങ്ങിയ ശേഷമേ പുകപരിശോധനയ്ക്കുള്ള ഫീസ് വർദ്ധന നടപ്പാക്കാനാവൂ- മന്ത്രി വ്യക്തമാക്കി.