ബിഷ്ണോയി സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ

Tuesday 30 September 2025 7:31 AM IST

ഒട്ടാവ: ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ. ബിഷ്ണോയി സംഘത്തിന് കാനഡയിലുള്ള ആസ്തികൾ കണ്ടുകെട്ടും. ബിഷ്ണോയി അടക്കം സംഘത്തിലുള്ളവർക്ക് കാനഡയിലേക്ക് പ്രവേശിക്കാനുമാകില്ല. അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ഗുജറാത്തിലെ സബർമതി ജയിലിലാണ് ബിഷ്‌ണോയി നിലവിൽ. മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നിൽ ബിഷ്‌ണോയി സംഘമാണ്.