മെലോനിയുടെ ആത്മകഥയ്ക്ക് മോദിയുടെ ആമുഖം
Tuesday 30 September 2025 7:31 AM IST
റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ ആത്മകഥയായ 'ഐ ആം ജോർജിയ: മൈ റൂട്ട്‌സ്, മൈ പ്രിൻസിപ്പിൾസി'ന് പ്രധാനമന്ത്റി നരേന്ദ്ര മോദിയുടെ ആമുഖം. ഉടൻ പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ ഇന്ത്യൻ പതിപ്പിലാണ് മോദിയുടെ ആമുഖം. മെലോനിയുടെ ജീവിതയാത്ര പ്രചോദനം സൃഷ്ടിക്കുന്നതും ചരിത്രപരവുമാണെന്ന് മോദി കുറിച്ചു. മെലോനിയുമായുള്ള സൗഹൃദത്തെ പറ്റിയും മോദി ആമുഖത്തിൽ പരാമർശിക്കുന്നുണ്ട്. 2021ലാണ് മെലോനി പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. ജൂണിൽ പുസ്‌തകത്തിന്റെ യു.എസ് പതിപ്പും പുറത്തിറങ്ങി.