യു.എസിൽ പള്ളിയിൽ ആക്രമണം: 4 മരണം

Tuesday 30 September 2025 7:32 AM IST

വാഷിംഗ്ടൺ: യു.എസിലെ മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലെ ക്രിസ്‌ത്യൻ പള്ളിയിലുണ്ടായ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു. 8 പേർക്ക് പരിക്കേറ്റു. പള്ളിയുടെ മുൻ വാതിലിലൂടെ പിക്ക്-അപ് ട്രക്ക് ഓടിച്ചു കയറ്റിയ അക്രമി വെടിവയ്പ് നടത്തുകയും പള്ളിയിൽ പെട്രോളൊഴിച്ച് തീയിടുകയുമായിരുന്നു. അക്രമി തോമസ് ജേക്കബ് സാൻഫോർഡിനെ (40) പൊലീസെത്തി വെടിവച്ചു കൊന്നു. മുൻ സൈനികനാണ് ഇയാൾ. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കൊല്ലപ്പെട്ടവരിൽ രണ്ടു പേർ പൊള്ളലേറ്റാണ് മരിച്ചത്. സംഭവ സമയം നൂറുകണക്കിന് പേരാണ് പള്ളിയിലുണ്ടായിരുന്നത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.