കരൂർ ദുരന്തം; ടിവികെ നേതാവ് ജീവനൊടുക്കി, ഡിഎംകെ മുൻമന്ത്രിക്കെതിരെ ആരോപണം

Tuesday 30 September 2025 7:50 AM IST

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വില്ലുപ്പുരത്തെ ടിവികെ ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പൻ (50) ആണ് ആത്മഹത്യ ചെയ്തത്. അയ്യപ്പൻ മുൻപ് വിജയ് ഫാൻസ് അസോസിയേഷൻ ഭാരവാഹിയായിരുന്നു. ദുരന്തവാർത്തകൾ കണ്ട് അയ്യപ്പൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു.

അയ്യപ്പന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. കുറിപ്പിൽ മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിക്കെതിരെ ആരോപണമുണ്ട്. സെന്തിൽ ബാലാജിയുടെ സമ്മർദ്ദം കാരണം കരൂർ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് കുറിപ്പിലുള്ളത്. അയ്യപ്പന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു.

ക​രൂ​രി​ൽ​ ​നാ​ല്പ​ത്തി​യൊ​ന്നു​പേ​രു​ടെ​ ​മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ ​ദുരന്തത്തിൽ ടിവികെ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ബു​സി​ ​ആ​ന​ന്ദ്,​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​സി.​ടി​ ​നി​ർ​മ​ൽ​ ​കു​മാ​ർ,​ ​ക​രൂ​ർ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​മ​തി​യ​ഴ​ക​ൻ​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​ കേസെടുത്തിരുന്നു.​ ​മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത​ ​ന​ര​ഹ​ത്യ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​ര​മാ​ണ് ​കേ​സ്.​ ​ ഇതിൽ മ​തി​യ​ഴ​ക​നെ ഇന്നലെ രാത്രിയോടെ അറസ്റ്റു ചെയ്തു. ടിവികെ​ ​പ്ര​സി​ഡ​ന്റ് ​വി​ജ​യ്‌ക്കെതിരെ കേസെടുത്തിട്ടില്ല. വി​ജ​യ്‌​യെ​ ​ഉ​ട​ൻ​ ​അ​റ​സ്റ്റ് ​ചെ​യ്യ​ണ​മെ​ന്ന​ ​പോ​സ്റ്റ​റു​ക​ൾ​ ​ക​രൂ​രി​ൽ​ ​പ്ര​ച​രി​ക്കു​ന്നു​ണ്ട്.​ ​'​ആ​ൾ​കൂ​ട്ട​ ​ദു​ര​ന്ത​മു​ണ്ടാ​ക്കി​ ​ഒ​ളി​ച്ചോ​ടി​യ​ ​രാ​ഷ്ട്രീ​യ​ ​നേ​താ​വാ​ണ് ​വി​ജ​യ്,​ ​കൊ​ല​പാ​ത​കി​യാ​യ​ ​വി​ജ​യി​യെ​ ​ഉ​ട​ൻ​ ​അ​റ​സ്റ്റ് ​ചെ​യ്യ​ണം​',​ ​തു​ട​ങ്ങി​യ​ ​പോ​സ്റ്റ​റു​ക​ളാ​ണ് ​ത​മി​ഴ്നാ​ട് ​സ്റ്റു​ഡ​ന്റ​സ് ​യൂ​ണി​യ​ന്റെ​ ​പേ​രി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ക​രൂ​ർ​ ​ദു​ര​ന്ത​ത്തെ​ ​കു​റി​ച്ച് ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പ്രചാരണം നടത്തിയതിന് ​ര​ണ്ട് ​ടിവികെ​ ​പ്ര​വ​ർ​ത്ത​ക​രും​ ​ഒ​രു​ ​ബിജെപി​ ​പ്ര​വ​ർ​ത്ത​ക​നും ​അ​റ​സ്റ്റി​ലായി.