വീട്ടിൽ പൂജാമുറിയുണ്ടോ? ഇങ്ങനെയുള്ള തെറ്റ് ഒരിക്കലും വരുത്തരുത്, ദോഷം വിട്ടൊഴിയില്ല
Tuesday 30 September 2025 4:16 PM IST
വീട്ടിൽ സന്തോഷവും സമൃദ്ധിയും നിലനിർത്താൻ വാസ്തുശാസ്ത്രത്തിൽ നിരവധി കാര്യങ്ങൾ നിർദേശിക്കുന്നുണ്ട്. വാസ്തുശാസ്ത്രം അനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നതിലൂടെ വീട്ടിൽ ഐശ്വര്യം കൂടുമെന്നാണ് വിശ്വാസം. വീട്ടിൽ ഒരിക്കലും പണത്തിന് ക്ഷാമം ഉണ്ടാകാതിരിക്കാനും നെഗറ്റീവ് എനർജി അകറ്റാനും വാസ്തുവിൽ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കൂ.
- വീടിന്റെ തെക്ക് - കിഴക്ക് മൂല, വടക്ക് - കിഴക്ക് മൂല എന്നിവിടങ്ങളിൽ അടുക്കള വരുന്നത് വളരെ നല്ലതാണ്. ഈ വീട്ടിലെ സ്‌ത്രീകൾക്ക് വലിയ ഭാഗ്യങ്ങൾ വന്നുചേരും.
- വീട്ടിൽ കിണറ് വടക്ക്, വടക്ക് - കിഴക്ക് എന്നിവിടങ്ങളിലാണെങ്കിൽ ശുഭകരമാണ്.
- വീട്ടിലേക്ക് കയറുന്ന വഴി വടക്ക് - കിഴക്ക് മൂലയിൽ വരുന്നതാണ് ഉത്തമം. ഇങ്ങനെയുള്ള വീടുകളിൽ ഐശ്വര്യത്തിനും സമ്പത്തിനും യാതൊരു കുറവും ഉണ്ടാകില്ല.
- വീടിന്റെ വടക്ക് - കിഴക്ക് മൂലയിൽ തന്നെ പൂജാമുറി വരുന്നത് വളരെ നല്ലതാണ്. കുടുംബത്തിലുള്ളവർക്ക് സന്തോഷവും സമാധാനവും ഇതിലൂടെ ലഭിക്കും.
- തെക്ക് - കിഴക്ക് , വടക്ക് - കിഴക്ക്, തെക്ക് - പടിഞ്ഞാറ് എന്നിവിടങ്ങളിൽ ബാത്ത്‌റൂം വരാൻ പാടില്ല.
- വീട്ടിലേക്ക് കയറാനുള്ള പടികളുടെ എണ്ണത്തിനും വളരെയേറെ പ്രാധാന്യമുണ്ട്. രണ്ട്, നാല്, ആറ് എന്നിങ്ങനെയുള്ള ഇരട്ട സംഖ്യകളാണ് ഉത്തമം. ഒരിക്കലും ഒറ്റ സംഖ്യകൾ വരാൻ പാടില്ല.