കാരൂർ 50-ാമത് ചരമവാർഷികം
Wednesday 01 October 2025 12:42 AM IST
കോട്ടയം : കഥാകൃത്തുക്കളുടെ കഥാകൃത്ത് ആയിരുന്നു കാരൂർ നീല നീലകണ്ഠപിള്ളയെന്ന് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. കാരൂരിന്റെ 50-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഏറ്റുമാനൂർ ജനകീയ വികസന സമിതിയും, കെ.ജി സേതുനാഥ് സ്മാരക സാംസ്കാരിക വേദിയും, സംയുക്തമായി സംഘടിപ്പിച്ച കാരൂർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്കയുയായിരുന്നു അദ്ദേഹം. ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഹരി ഏറ്റുമാനൂർ, ആമുഖപ്രസംഗം നടത്തി. ടിനോ ഗ്രേസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പ്രസംഗ മത്സരത്തിൽ വിജയികളായവർക്ക് കാരൂരിന്റെ ചെറുമകനും, മുൻ എസ്.പിയുമായ എൻ. രാമചന്ദ്രൻ അവാർഡ് വിതരണംചെയ്തു.