ബാലസൗഹൃദ പഞ്ചായത്ത്‌

Wednesday 01 October 2025 1:42 AM IST

മുണ്ടക്കയം: എല്ലാ വാർഡിലും ബാലസൗഹൃദ കൂട്ടായ്മകൾ സംഘടിപ്പിക്കുകയും, കുട്ടികൾക്കായി നൂതന പദ്ധതികൾ നടപ്പിലാക്കുന്നതും പരിഗണിച്ച് ബാല സൗഹൃദ പഞ്ചായത്തായി മുണ്ടക്കയത്തെ തിരഞ്ഞെടുത്തു. പഞ്ചായത്ത്‌ തല പ്രഖ്യാപനം മുരിക്കുംവയൽ സ്കൂളിൽ സാഹിത്യകാരൻ സുഭാഷ് കൂട്ടിക്കൽ നിർവഹിച്ചു. പ്രസിഡന്റ്‌ രേഖ ദാസ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ഷീല ഡോമിനിക്ക്, സിവി അനിൽകുമാർ,സുലോചന സുരേഷ്, ഷിജി ഷാജി, ദിലീഷ് ദിവാകരൻ, പ്രസന്ന ഷിബു, റെയിച്ചാൽ കെ.ടി, പി.എ.രാജേഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ നിതാ ജോർജ്, പ്രധാനദ്ധ്യാപിക രാജമ്മ ശശികുമാർ എന്നിവർ പങ്കെടുത്തു.