ഉദയ സ്വാശ്രയ സംഘം വാർഷികം

Wednesday 01 October 2025 12:43 AM IST

ഉരുളികുന്നം: ഉദയ പുരുഷ സ്വാശ്രയസംഘം ആയിരം ആഴ്ചകളിൽ യോഗം ചേർന്നതിന്റെ നിറവിൽ 20ാം വാർഷികം ആഘോഷിച്ചു. മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എൻ.കെ.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജെയിംസ് ചാക്കോ ജീരകത്ത് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.കെ.വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. സിനി ജോയ്, യമുനാ പ്രസാദ് , കവിത കെ.നായർ, എം.ജി ശശീന്ദ്രൻനായർ, വി.പി.കൃഷ്ണൻകുട്ടി, സി.ശിവപ്രസാദ്, എം.ഡി ജയകുമാർ, എൻ.പി.ബാബു, സജീവ് പള്ളത്ത് എന്നിവർ പ്രസംഗിച്ചു. അംഗങ്ങളുടെ കലാപരിപാടികൾ, കരോക്കെ ഗാനമേള എന്നിവയും നടന്നു.