രാജ്യത്ത് കുറ്റകൃത്യങ്ങൾ പെരുകുന്നു; സൈബർ തട്ടിപ്പും, പട്ടിക വർഗക്കാർക്കെതിരായ അതിക്രമങ്ങളും കുത്തനെ ഉയർന്നു
ന്യൂഡൽഹി: ദേശീയ ക്രൈം റെക്കാർഡ്‌സ് ബ്യൂറോയുടെ 2023ലെ റിപ്പോർട്ട് രാജ്യത്തെ കുറ്റകൃത്യങ്ങളുടെ ഞെട്ടിക്കുന്ന ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങളിലും പട്ടിക വർഗ്ഗക്കാർക്കെതിരായ കേസുകളിലും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
സൈബർ കുറ്റകൃത്യങ്ങൾ 2022നെക്കാൾ 31.2 ശതമാനമായി വർദ്ധിച്ചു. ഇതിൽ പകുതിയിലേറെ കേസുകളും സാമ്പത്തിക തട്ടിപ്പുകളാണ്. പട്ടിക വർഗ്ഗക്കാർക്കെതിരെ അതിക്രമം നടത്തുന്ന കേസുകളിൽ ഒറ്റ വർഷം കൊണ്ട് 28.8 ശതമാനം വർദ്ധനവാണ് ഉണ്ടായത്. ഇത്തരത്തിലുള്ള ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മണിപ്പൂരിലാണ്.
രാജ്യത്തെ ആകെ കുറ്റകൃത്യങ്ങളിൽ 7.2 ശതമാനം വർദ്ധനവാണ് ഉണ്ടായത്. പത്ത് സൈബർ കുറ്റകൃത്യങ്ങൾ മൂന്ന് കൊലപാതക കേസുകൾ മൂന്ന് പീഡന കേസുകളാണ് രാജ്യത്ത് ഓരോ മണിക്കൂറിലും സംഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 0.7 ശതമാനമാണ് വർദ്ധനവ്. ഇതിൽ 29ശതമാനം കേസുകളും ഭർത്താവിന്റെയും ബന്ധുക്കളുടെയും ഉപദ്രവവുമായി ബന്ധപ്പെട്ടതാണ്. കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ഇത്തരം കേസുകളിൽ 9.2ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം, കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ കുറ്റപത്രം സമർപ്പിക്കുന്ന സംസ്ഥാനം കേരളമാണ് (95.6 ശതമാനം), ഏറ്റവും കൂടുതൽ കുറ്റപത്രം സമർപ്പിക്കുന്ന നഗരം കൊച്ചിയാണ് (97.2 ശതമാനം). രാജ്യ വ്യാകമായി കൊലപാതക കേസുകൾ 2.8 ശതമാനമാനം കുറഞ്ഞുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ തട്ടിക്കൊണ്ടുപോകൽകേസുകൾ 5.6 ശതമാനമായി വർദ്ധിച്ചു.