ഡോ.എൻ.പ്രഭാകരൻ ഓർമ്മദിനം സേവനദിനമായി ആചരിക്കും

Wednesday 01 October 2025 5:55 AM IST

തിരുവനന്തപുരം: പ്രശസ്ത മനോരോഗ വിദഗ്ദ്ധൻ ‌ഡോ.എൻ.പ്രഭാകരന്റെ 28-ാമത് ഓർമ്മദിനം ഒക്ടോബർ 5ന് കുമാരപുരം ദിവ്യപ്രഭ കണ്ണാശുപത്രിയിൽ സേവനദിനമായി ആചരിക്കും.രാവിലെ 9ന് മന്ത്റി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ഹോസ്പിറ്റൽ ചെയർമാൻ ഡോ.സുശീല പ്രഭാകരൻ പങ്കെടുക്കും.ഓർമ്മദിനത്തോട് അനുബന്ധിച്ച് രാവിലെ 9 മമുതൽ ഉച്ചയ്ക്ക് 12 വരെ നടക്കുന്ന നേത്രപരിശോധന ക്യാമ്പിന് ഡോ.ദേവിൻ പ്രഭാകർ, ഡോ.കവിത ദേവിൻ എന്നിവർ നേതൃത്വം നൽകും. ക്യാമ്പിൽ സൗജന്യ കൺസൾട്ടേഷനോടൊപ്പം രക്തസമ്മർദ്ദ പരിശോധന, കണ്ണിലെ മർദ്ദം, കാഴ്ച പരിശോധന, ഫണ്ടസ് ഫോട്ടോ, കണ്ണട പരിശോധന എന്നിവയും ഉണ്ടായിരിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് സമ്പൂർണ്ണ നേത്രപരിശോധന ഉൾപ്പടെ ആശുപത്രിയിലെ സേവനങ്ങൾ അന്നേദിവസം തികച്ചും സൗജന്യമായിരിക്കും.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മരുന്നുകൾക്കും കണ്ണടകൾക്കും പ്രത്യേക ഇളവ് ലഭിക്കും. കൂടാതെ ഒക്ടോബർ മാസത്തെ തുടർചികിത്സകൾക്ക് 10% ഡിസ്‌കൗണ്ടും അനുവദിക്കും.4ന് വൈകിട്ട് 5 വരെ രജിസ്ട്രേഷൻ സ്വീകരിക്കും. ഫോൺ: 81379 55111. രജിസ്റ്റർ ചെയ്തവർ 5ന് രാവിലെ 11ന് മുൻപായി ആശുപത്രിയിലെത്തണം.