നേമം യൂണിയൻ നടുക്കാട് മേഖല സമ്മേളനം

Wednesday 01 October 2025 5:53 AM IST

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം നേമം യൂണിയൻ നടുക്കാട് മേഖല സമ്മേളനം യൂണിയൻ സെക്രട്ടറി മേലാംകോട് വി.സുധാകരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഒക്ടോബർ 10ന് നെയ്യാറ്റിൻകര എസ്.എൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ശാഖാതല നേതൃസംഗമം വിജയിപ്പിക്കുന്നതിന് നിർദ്ദേശങ്ങൾ നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് ഊരുട്ടമ്പലം ജയചന്ദ്രൻ, മേഖല കൺവീനർ എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡംഗം നടുക്കാട് ബാബുരാജ്, യോഗം ഡയറക്ടർ ബോർഡംഗം വിളപ്പിൽ ചന്ദ്രൻ, കൗൺസിലർമാരായ ജി.പങ്കജാക്ഷൻ, റസ്സൽപുരം ഷാജി, രാജേഷ് ശർമ്മ, താന്നിവിള മോഹനൻ, പാട്ടത്തിൽ രഞ്ജിൻ, പാമാംകോട് സനൽ, സജീവ് കുമാർ രാംദേവ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ധനുഷ് വില്ലികുളം, സെക്രട്ടറി മേലാംകോട് അരുൺ ബാബു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ശ്രീദേവി പടിഞ്ഞാറ്റിൽ, സെക്രട്ടറി ശ്രീലേഖ, നടുക്കാട് ശാഖ സെക്രട്ടറി ബാലകൃഷ്ണൻ, പ്രസിഡന്റ് തുളസീധരൻ എന്നിവർ സംസാരിച്ചു.