വാർഷികാഘോഷവും ലോൺ മേളയും
Wednesday 01 October 2025 12:59 AM IST
കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ 61-ാമത് വാർഷികാഘോഷവും ധനലക്ഷ്മി ബാങ്കുമായി സഹകരിച്ച് 1500 കുടുംബങ്ങൾക്കായി നടപ്പിലാക്കുന്ന വരുമാന സംരംഭകത്വ ലോൺ മേളയും 2 ന് തെള്ളകം ചൈതന്യയിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത സഹായ മെത്രാൻ ഗിവർഗ്ഗീസ് മാർ അപ്രേം അദ്ധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തും, ജോസ് കെ. മാണി എം.പി, അഡ്വ. ഫ്രാൻസീസ് ജോർജ്ജ് എം.പി എന്നിവർ വിശിഷ്ഠാതിഥികളാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, ഫാ. അബ്രഹാം പറമ്പേട്ട്, ഫാ. സുനിൽ പെരുമാനൂർ, തോമസ് ചാഴികാടൻ എക്‌സ്. എം.പി, സ്റ്റീഫൻ ജോർജ്ജ് എന്നിവർ സംസാരിക്കും.