എക്‌മോയിലൂടെ ജീവിതം തിരികെ പിടിച്ചവരുടെ സംഗമവുമായി കിംസ്‌ഹെൽത്ത്

Wednesday 01 October 2025 1:59 PM IST

തിരുവനന്തപുരം: ലോക ഹൃദയദിനത്തിൽ, എക്സ്ട്രാകോർപറൽ മെമ്പറെയ്ൻ ഓക്സിജനേഷൻ (എക്‌മോ) ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ സംഗമവുമായി തിരുവനന്തപുരം കിംസ്‌ഹെൽത്ത്.

ഗുരുതര ഹൃദയ, ശ്വാസകോശ രോഗാവസ്ഥകളിൽ കൃത്രിമ സംവിധാനത്തിന്റെ സഹായത്തോടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ഏറ്റെടുത്ത്,രക്തയോട്ടവും ഓക്സിജന്റെ അളവും നിലനിറുത്താൻ സഹായിക്കുന്ന അത്യാധുനിക ജീവൻ രക്ഷാ സംവിധാനമാണ് എക്‌മോ.

കിംസ്‌ഹെൽത്തിൽ ഇതുവരെ 120ലധികം പേര് ചികിത്സയ്ക്ക് വിധേയരായിട്ടുണ്ട്.

ചടങ്ങ് ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ.സഹദുള്ള അദ്ധ്യക്ഷത വഹിച്ചു.

കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.അജിത് കുമാർ.വി.കെ,കാർഡിയോതൊറാസിക് അനസ്‌തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ.സുബാഷ്.എസ് എന്നിവർ പങ്കെടുത്തു.കാർഡിയോ തൊറാസിക് സർജറി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ.ഷാജി പാലങ്ങാടൻ സ്വാഗതവും കിംസ്‌ഹെൽത്ത് സഹസ്ഥാപകൻ ഇ.എം.നജീബ് നന്ദിയും പറഞ്ഞു.