ക്ലാസ് റൂം ആസ് ലാബ് പ്രവർത്തനം ആരംഭിച്ചു

Tuesday 30 September 2025 8:30 PM IST

തലശ്ശേരി: സ്റ്റാർസ് എസ്.എസ്.കെ പദ്ധതിയുടെ ഭാഗമായി തലശ്ശേരി ഗവൺമെന്റ് എൽ.പി സ്‌കൂളിൽ തയ്യാറാക്കിയ ക്ലാസ് റൂം ആസ് ലാബ് പ്രവർത്തനം ആരംഭിച്ചു.നഗരസഭ ചെയർപേഴ്സൺ കെ.എം.ജമുനാ റാണി ഉദ്ഘാടനം ചെയ്തു. മലയാളം, ഇംഗ്ലീഷ് ,സയൻസ്, ഗണിതം എന്നീ വിഷയങ്ങൾക്കാവശ്യമായ സാമഗ്രികളെല്ലാം ക്ലാസ് റൂം ആസ് ലാബിൽ ഒരുക്കിയിട്ടുണ്ട്. വാർഡ് കൗൺസിലർ സി.ഒ.ടി ഷബീർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ഡി.പി.ഒ ഡോ.പി.കെ സഭിത് പദ്ധതി വിശദീകരിച്ചു.പി.ടി.എ പ്രസിഡന്റ് സി.ഒ. ടി മുഹമ്മദ് മാസ്റ്റർ , എ.ഇ.ഒ ഇ പി.സുജാത , തലശ്ശേരി സൗത്ത് ബി.പി.സി ടി.വി.സഖീഷ് ,മദർ പി.ടി.എ പ്രസിഡന്റ് ഹസീന എന്നിവർ കൺവീനർ ലളിതകുമാരി എന്നിവർ സംസാരിച്ചു.