ആദികൃഷ്ണക്ക് സ്കൂളിൽ സ്വീകരണം നൽകി
Tuesday 30 September 2025 8:32 PM IST
കൂത്തുപറമ്പ് : ചരിത്രത്തിൽ ആദ്യമായി സുബ്രതോ കപ്പ് നേടിയ കേരള ടീമിലെ താരവും മാൻ ഓഫ് ദി മാച്ചുമായ വേങ്ങാട് കുരിയോട്ടെ ആദികൃഷ്ണക്ക് പൂർവവിദ്യാലയമായ വേങ്ങാട് മാപ്പിള യു.പി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സി പി.സലിം പൊന്നാട അണിയിച്ച് ആദരിച്ചു. സ്‌കൂൾ പ്രധാനാദ്ധ്യാപിക സി സി പി.ഖാത്തിമുനീസ ഉപഹാരം സമ്മാനിച്ചു.പി.ടി.എ പ്രസിഡന്റ് സിദ്ദിഖ് പാറാൽ, മദർ പി.ടി.എ പ്രസിഡന്റ് റുബീന, മുൻ പ്രസിഡന്റ് ദനീറ, വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ചെയർമാൻ പ്രദീപൻ തൈക്കണ്ടി,ഹുസൈൻ വേങ്ങാട് , വി.പി.അബ്ദുറഹീം വി.പി.ഉമ്മർ , സി പി.ഹസീന , കെ.പി.ഉസ്മാൻ , സംസാരിച്ചു.ആദി കൃഷ്ണയുടെ മാതാപിതാക്കളായ വി.ബാബുവും വിഭാഗവും കെ.രമ്യയും പങ്കെടുത്തു. ടി.എം.നിസാമുദ്ദീൻ സ്വാഗതം പറഞ്ഞു. വേങ്ങാട് അങ്ങാടിയിൽ നിന്നും ആദികൃഷ്ണയെ സ്കൂളിലെ വേദിയിലേക്ക് കുട്ടികൾ ആനയിച്ചു.