മുസ്ലീം ലീഗ് പദയാത്ര ഉദ്ഘാടനം
Tuesday 30 September 2025 8:36 PM IST
തലശ്ശേരി : ജനവിരുദ്ധ ഭരണകൂടങ്ങൾക്കെതിരെ ജനബോധന യാത്ര എന്ന പേരിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച പദ യാത്ര കുന്നോത്ത് ഗുംട്ടിയിൽ ജില്ല വൈസ് പ്രസിഡന്റ് അഡ്വ.കെ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. അഹമ്മദ് അൻവർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ല സെക്രട്ടറി അൻസാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. കെ.സി അഹമ്മദ് , എൻ.മഹമൂദ്, ബഷീർ ചെറിയാണ്ടി , റഷീദ് കരിയാടൻ, എൻ.മൂസ, എ.കെ.സക്കരിയ , വിജലിൽ, ടി.കെ.ജവാദ് ,റഷീദ് തലായ്, റഹ്മാൻ തലായ്, കെ.സി തസ്നി,ടി.വി.റാഷിദ , നൗഫൽ കുന്നത്ത്, മുനവർ അഹമ്മദ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ബൈക്ക് റാലി ടൗൺ മുൻപിപ്പാൽ സെക്രട്ടറി കെ.സി.ഷബീർ ഫ്ലാഗ് ഓഫ് ചെയ്തു. റമീസ് നരസിംഹ , അഫ്നിദ് അഫ്സൽ മട്ടാമ്പ്രം, മുനീർ മട്ടാമ്പ്രം തുടങ്ങിയവർ നേതൃത്വം നൽകി.