അനുസ്മരണ സമ്മേളനം

Wednesday 01 October 2025 1:59 AM IST

തിരുവനന്തപുരം: മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയയിരുന്ന എം.അലൻ നസീർ അനുസ്മരണ സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.വലിയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം.അബ്ദുൽ ഖാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു.ന്യൂനപക്ഷ കമ്മിഷൻ അംഗം എ.സൈഫുദ്ദീൻ ഹാജി,ചീഫ് ഇമാം അൽ ഹാഫിസ് ഇ.പി അബൂബക്കർ അൽ ഖാസിമി,പൂന്തുറ പുത്തൻപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് വൈ.എം.താജുദ്ദീൻ,ന്യൂനപക്ഷ കോർപ്പറേഷൻ മുൻ ഡയറക്ടർ ഡോ.പി.നസീർ,കരമന മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം.എ.ജലീൽ,ശ്രീകാര്യം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഷാജഹാൻ,വള്ളക്കടവ് മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി എസ്.എം.ഹനീഫ,അട്ടക്കുളങ്ങര ജുമുഅ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റ് എ.ഹാജ ഹുസൈൻ,ചാല ജുമുഅ മസ്ജിദ് സെക്രട്ടറി ഇബ്രാഹിം ഗെറ്റപ്പ്,സെൻട്രൽ ജുമുഅ മസ്ജിദ് സെക്രട്ടറി സജീർ,പരുത്തികുഴി ജുമുഅ മസ്ജിദ് പ്രസിഡന്റ് മിന്നൂസ് റാഫി,കൊഞ്ചിറവിള ജുമുഅ മസ്ജിദ് പ്രസിഡന്റ്. എ.അബ്ദുൽ സലാം,അട്ടക്കുളങ്ങര എൻ.സുലൈമാൻ,കരമന സലീം,ഷംശുദ്ദീൻ ഹാജി,പൂന്തുറ അബ്ദുൽ ഹഖീം,ജമാഅത്ത് ട്രഷറർ ജെ.മുഹമ്മദ് ഷെരീഫ്,സെക്രട്ടറി പി.ഒമർഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.