സഹചിത്തം ശില്പശാല.
Wednesday 01 October 2025 1:00 AM IST
തിരുവനന്തപുരം :ദേശീയ വനിതാ കമ്മീഷന്റെ നിർദ്ദേശപ്രകാരം സ്ത്രീചേതനയുടെ പ്രീമാരിറ്റൽ കമ്മ്യൂണിക്കേഷൻ സെന്ററായ സ്വപ്നക്കൂട് സഹചിത്തം നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു.മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ നടന്ന ശില്പശാല ഡോ.കെ.എൻ.കുമാർ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ഡോ.കെ.എസ്.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു.ഡോ.പ്രമോദ് എസ്.കെ,ക്ളിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.റാണി രജനി,ഷാൽ സോമൻ,ഡോ.താജി ജി.ബി,ജയ രഘു, അഡ്വ. അജിതകുമാരി, ലക്ഷ്മി എൻ.നായർ,ജെ.എസ് അനുപമ എന്നിവർപങ്കെടുത്തു.