ശ്രീകുമാരൻ തമ്പിക്ക് പുരസ്‌കാരം
Wednesday 01 October 2025 1:02 AM IST
തിരുവനന്തപുരം: തിരുവനന്തപുരം എൻജിനിയറിംഗ് കോളജിലെ പൂർവ വിദ്യാർഥി സംഘടനയുടെ തിരുവനന്തപുരം ചാപ്ടർ (സി.ഇ.ടി.എ.എ.ടി) ഏർപ്പെടുത്തിയ പ്രഥമ ദേവരാജൻ മാസ്റ്റർ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.കെ.ജയകുമാർ അദ്ധ്യക്ഷനായ മൂന്നംഗസമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.5ന് വൈകിട്ട് 5.30ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന സി.ഇ.ടി.എ.എ.ടി ദേവരാഗസന്ധ്യയോടനുബന്ധിച്ച് പുരസ്‌കാരം കൈമാറും.