എച്ച്.എൽ.എൽ വാക്കത്തോൺ
Wednesday 01 October 2025 1:03 AM IST
തിരുവനന്തപുരം: ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ച് എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ് വാക്കത്തോൺ നടത്തി.'ഡോണ്ട് മിസ് എ ബീറ്റ് ' എന്ന ആഗോള പ്രമേയത്തിന് അനുസൃതമായി നടത്തിയ 5 കിലോമീറ്റർ വാക്കത്തോൺ ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഡോ.അനിത തമ്പി ഫ്ളാഗ് ഓഫ് ചെയ്തു. ഡയറക്ടർമാരായ അജിത്.എൻ (മാർക്കറ്റിംഗ്),രമേഷ്.പി (ഫിനാൻസ്) എന്നിവർ പങ്കെടുത്തു.ഹൃദയാരോഗ്യ ദിനത്തിന്റെ ഭാഗമായി സമ്മർദ്ദം കൈകാര്യം ചെയ്യൽ,ഹൃദയാരോഗ്യത്തിന് ഉതകുന്ന ഭക്ഷണത്തെക്കുറിച്ചുള്ള ക്ലാസുകൾ, പാചകം ചെയ്യാതെയുള്ള ഭക്ഷണ പ്രദർശനം,വിരമിച്ച ജീവനക്കാർക്ക് സൗജന്യ ഹൃദയ പരിശോധന എന്നിവയും നടന്നു. എച്ച്.എൽ.എല്ലിന്റെ കൊച്ചി,ഐരാപുരം, കനഗല യൂണിറ്റുകളിലും സമാനമായ വാക്കത്തോണുകളും ബോധവത്കരണ പരിപാടികളും നടത്തി.