നബാർഡ് വായ്പ: അക്വ ജലഭവൻ മാർച്ച്

Wednesday 01 October 2025 1:04 AM IST

തിരുവനന്തപുരം: ജൽജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതിനായി നബാർഡിൽ നിന്നെടുക്കുന്ന വായ്പയുടെ തിരിച്ചടവ് ബാദ്ധ്യത വാട്ടർ അതോറിട്ടിയുടെ മുകളിൽ അടിച്ചേൽപ്പിക്കുന്നതിനെതിരേ അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറി​ട്ടി ഓഫീസേഴ്സ് (അക്വ) മാർച്ചും ധർണയും നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ച് ജലഭവനിൽ സമാപിച്ചു.അക്വ ജനറൽ സെക്രട്ടറി തമ്പി.എസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുമാർ.ഇ.എസ് അദ്ധ്യക്ഷത വഹിച്ചു. കേരള ഫിനാൻഷ്യൽ കോർപറേഷൻ ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രകാശ്.വി.എസ്, കേരള ഗസ​റ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജയൻ.പി.വിജയൻ, കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മി​റ്റിയംഗം ബിന്ദു ലക്ഷ്മി, കേരള വാട്ടർ അതോറി​ട്ടി പെൻഷണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വത്സപ്പൻ നായർ, എസ്.പി.എ.ടി.ഒ ജില്ലാ സെക്രട്ടറി ഡോ.ടി. ഉണ്ണിക്കൃഷ്ണൻ, അക്വ സംസ്ഥാന സെക്രട്ടറി സരിത ഭാദുരി, സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ,രഞ്ജീവ്.എസ്, ശിഹാബുദ്ദീൻ.എ, ജോയി.എച്ച്.ജോൺസ്, സുരേഷ്.കെ എന്നിവർ സംസാരിച്ചു.