നഗരത്തിൽ 100 സ്ഥലത്ത് ആർ.എസ്.എസ് റൂട്ട് മാർച്ച്
തിരുവനന്തപുരം: ആർ.എസ്.എസ് വാർഷികവുമായി ബന്ധപ്പെട്ട് ഇന്നും നാളെയുമായി നഗരത്തിൽ നൂറ് സ്ഥലങ്ങളിൽ റൂട്ട് മാർച്ച് നടത്തും. റൂട്ട് മാർച്ച് സമാപിക്കുന്ന സ്ഥലങ്ങളിൽ സാംഘിക് എന്ന പൊതുപരിപാടിയും നടക്കും. റൂട്ട് മാർച്ചിൽ പൂർണഗണവേഷം ധരിച്ച് 25000ത്തോളം സ്വയം സേവകരും സാംഘിക്കിൽ ഒരുലക്ഷം പേരും പങ്കെടുക്കും.
സംഘത്തിന്റെ പ്രാന്തീയ (സംസ്ഥാന) പ്രചാരക് പ്രമുഖ് ടി.എസ്.അജയൻ, സമ്പർക്ക പ്രമുഖ് സി.സി.ശെൽവൻ,ദേശീയ സേവാഭാരതിയുടെ അഖില ഭാരതീയ കാര്യകർത്താവായ കെ.പത്മകുമാർ,വിഭാഗ് സംഘ ചാലക് പ്രൊഫ.എം.എസ്.രമേശൻ,പ്രാന്തീയ കാര്യകർത്താവായ എൻ.എസ്.ബാബു,ബാലഗോകുലം സംസ്ഥാന കാര്യദർശി വി.ഹരികുമാർ,ഭാരതീയ വിദ്യാനികേതൻ സംഘടനാ സെക്രട്ടറി ആർ.അനീഷ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ വിജയദശമി സന്ദേശം നൽകും.
പരിപാടിയോടനുബന്ധിച്ച് കേരളത്തിലെ സംഘപ്രവർത്തനത്തിന്റെ വികാസ ചരിത്രം വിവരിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തിൽ എന്ന പുസ്തകത്തിന്റെ ആദ്യഭാഗത്തിന്റെ പ്രകാശനം നടക്കും. ശതാബ്ദി പരിപാടികളുടെ ഭാഗമായി നടക്കുന്ന 'ഹർ ഘർ സമ്പർക്ക്" എന്ന മഹാസമ്പത്തിന് 5ന് എല്ലാകേന്ദ്രങ്ങളിലും തുടക്കം കുറിക്കും.