പ്രോജക്ട് കോ-ഓർഡിനേറ്റർ ഒഴിവ്

Wednesday 01 October 2025 1:16 AM IST

ആലപ്പുഴ: ഫിഷറീസ് വകുപ്പ് ജില്ലയിൽ താൽക്കാലികമായി പ്രോജക്ട് കോ-ഓർഡിനേറ്ററെ നിയമിക്കും. ഇന്റഗ്രേറ്റഡ് ഫിഷറി റിസോഴ്സ് മാനേജ്മെൻറ് ഇൻ ഇൻലാൻഡ് അക്വാറ്റിക് എക്കോസിസ്റ്റം പ്രോജക്ട് 2025- 26 എന്ന ഘടകപദ്ധതി നിർവ്വഹണത്തിന്റെ ഭാഗമായാണ് നിയമനം. അംഗീകൃത സർവകലാശാലയിൽനിന്നും ഫിഷറീസ് സയൻസിൽ ബിരുദമോ ഫിഷറീസ്/അക്വാകൾച്ചർ വിഭാഗത്തിൽ ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത. പ്രായപരിധി 35 വയസ്സ്. പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് മുൻഗണന. അപേക്ഷ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് തപാൽ മാർഗ്ഗമോ നേരിട്ടോ സമർപ്പിക്കാം. അവസാന തീയതി : ഒക്ടോബർ 5. ഫോൺ:0477 2251103 .