ഇൻക്ലൂസീവ് കായികോത്സവം
Wednesday 01 October 2025 12:17 AM IST
മാരാരിക്കുളം: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് കായിക അവസരങ്ങൾ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടുകൂടി ആവിഷ്‌കരിച്ച ഇൻക്ലൂസീവ്കായികോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു.മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത അദ്ധ്യക്ഷത വഹിച്ചു.സുമ ശിവദാസ്,പി.ജെ.ഇമ്മാനുവൽ,എം.മനോജ് കുമാർ,ഡോ.സുനിൽ മാക്കോസ്,കെ.സുധ എന്നിവർ സംസാരിച്ചു.ജില്ല പ്രോജക്ട് കോ–ഓർഡിനേറ്റർ ജി.കൃഷ്ണകുമാർ സ്വാഗതവും ചേർത്തല ബി.പി.സി ബിജി നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 332 ഓളം കുട്ടികൾ പങ്കെടുത്തു.