ആണ്ടുനേർച്ചയും ജീലാനി അനുസ്മരണവും
Wednesday 01 October 2025 12:18 AM IST
അമ്പലപ്പുഴ : വിശ്വാസം മുറുകെ പിടിച്ച് മഹാന്മാരുടെ ജീവിത മാതൃക പിൻപറ്റണമെന്ന് കാക്കാഴം മുഹ്യിദ്ദീൻ പള്ളി ചീഫ് ഇമാം എ.എം. കുഞ്ഞുമുമ്മദ് ബാഖവി പറഞ്ഞു. കാക്കാഴം മുഹ്‌യിദ്ദീൻ പള്ളിയിലെ ആണ്ടുനേർച്ചയും ജീലാനി അനുസ്മരണവും ബാപ്പു ഉസ്താദ് നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .കാക്കാഴം മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ് എച്ച് .ബഷീർ അത്താല അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖല ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റ് സി.എ.സലിം ചക്കിട്ടപറമ്പിൽ, ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി വിളക്കേഴം, സെക്രട്ടറി സഹീദ് മാവുങ്കൽ, സിയാദ് മുസ്തഫ,അഡ്വ. അൽതാഫ് സുബൈർ, ടി. എ.സലിം തിരു നിലത്ത്,അബ്ദുൾ കലാം വാത്തോലി എന്നിവർ പ്രസംഗിച്ചു.