ക്ഷേത്രക്കുളം അണുവിമുക്തമാക്കി

Wednesday 01 October 2025 1:19 AM IST

ചേർത്തല:അമീബിക് മസ്തിഷ്‌കജ്വര പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സി.പി.എം നേതൃത്വത്തിൽ പള്ളിപ്പുറം വെള്ളിമുറ്റം ശ്രീധർമശാസ്താ ക്ഷേത്രക്കുളം അണുവിമുക്തമാക്കി. ജില്ലാ സെക്രട്ടറി ആർ.നാസർ ക്ലോറിനേഷൻ ഉദ്ഘാടനംചെയ്തു.ഏരിയ സെക്രട്ടറി ബി.വിനോദ്, ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മറ്റിയംഗം സി.ശ്യാംകുമാർ,പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുധീഷ്,ലോക്കൽ സെക്രട്ടറി പി.കെ.ജ്യോതിഷ്,ദേവസ്വം പ്രസിഡന്റ് ദിനേശ്കുമാർ,എൻ.എസ്.എസ് കരയോഗം സെക്രട്ടറി സന്തോഷ്‌കുമാർ,ഖജാൻജി രാധാകൃഷ്ണൻ പുലിപ്ര എന്നിവർ നേതൃത്വംനൽകി.