സ്വാഗത സംഘം ഓഫീസ്

Wednesday 01 October 2025 12:00 AM IST
1

തൃശൂർ: 72-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വാഗത സംഘം ഓഫീസ് പ്രവർത്തനം തുടങ്ങി. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂണിയൻ അംഗം ലളിത ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. ലോഗോ പ്രകാശനം തൃശൂർ ജോയിന്റ് രജിസ്ട്രാർ ജൂബി ടി. കുര്യാക്കോസ് നിർവഹിച്ചു. തൃശൂർ സിവിൽ ലൈൻ റോഡിലുള്ള സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലെ സർക്കിൾ സഹകരണ യൂണിയൻ ഹാളാണ് സ്വാഗത സംഘം ഓഫീസ്.

എൻ. വിജയകുമാർ, കെ.എസ്. രാമചന്ദ്രൻ, ടി.കെ. ഉണ്ണിക്കൃഷ്ണൻ, ഇ. സുനിൽ കുമാർ, സുനിൽ അന്തിക്കാട്, പി.ആർ. വർഗീസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.