നവരാത്രി മഹോത്സവം
Wednesday 01 October 2025 1:20 AM IST
അമ്പലപ്പുഴ :പുറക്കാട് പുത്തൻ നട ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് മുൻ മേൽശാന്തി സന്തോഷ് ശാന്തി ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് പ്രദീപ് തോപ്പിൽ അദ്ധ്യക്ഷനായി. ചിറപ്പ് മഹോത്സവത്തിന്റെ കൂപ്പൺ ഉദ്ഘാടനം എൻ.ബി വിശ്വൻ നിർവ്വഹിച്ചു. ക്ഷേത്രം രക്ഷാധികാരി ചന്ദ്രശേഖരൻ കൊച്ചുതറ , സെക്രട്ടറി ആഞ്ജനേയൻ, ജനറൽ കൺവീനർ സുദേവൻ , ഖജാൻജി വി പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാരംഭദിനമായ നാളെ 9.15 ന് വിദ്യാരംഭം ,കഞ്ഞി സദ്യ, കലാപരിപാടികൾ തുടങ്ങിയവ നടക്കും.