'വന്യ 2025' വൈൽഡ് ഫോട്ടോഗ്രാഫി എക്‌സിബിഷന് നാളെ തുടക്കം
Wednesday 01 October 2025 12:00 AM IST
തൃശൂർ: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം തൃശൂർ ഡിവിഷന്റെ സഹകരണത്തോടെ ഗ്രീൻ വാരിയേഴ്‌സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന 'വന്യ 2025' വൈൽഡ് ഫോട്ടോഗ്രാഫി എക്‌സിബിഷന് വ്യാഴാഴ്ച ലളിതകലാ അക്കാഡമി ഹാളിൽ തുടക്കമാകും. പകൽ 11ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ തൃശൂർ സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ. മനോജ് അദ്ധ്യക്ഷനാകും. അക്രലിക്ക് പ്രിന്റിലുള്ള 50 ഫോട്ടോകളാണ് പ്രദർശിപ്പിക്കുന്നത്. അഞ്ചിന് സമാപിക്കും. ഗ്രീൻ വാരിയേഴ്‌സ് ഗ്രൂപ്പ് ഭാരവാഹികളായ അനിത്ത് അജിത്കുമാർ, സൂരജ് പണിക്കർ, മധുസൂദനൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.