പ്രശ്‌നങ്ങൾ പരിഹരിക്കണം
Wednesday 01 October 2025 12:00 AM IST
കൊടുങ്ങല്ലൂർ: സംസ്ഥാനത്തെ കോർപ്പറേഷനുകളിലും നഗരസഭകളിലും ജോലി ചെയ്യുന്ന ശുചീകണ വിഭാഗം തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ സർക്കാർ ഇടപെടണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ ആവശ്യപ്പെട്ടു. സംസ്ഥാന മുനിസിപ്പൽ, കോർപ്പറേഷൻ വർക്കേഴ്‌സ് ഫെഡഷേൻ (എ.ഐ.ടി.യു.സി) നഗരസഭയ്ക്കു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ടിജന്റ് ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകളും പെൻഷനും പരിഷ്‌ക്കരിക്കുക, ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, ഡി.എ.കുടിശ്ശികയും ഇടക്കാലാശ്വാസവും അനുവദിക്കുക,സ്റ്റാറ്റുട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, ഹരിത കർമ്മസേനാംഗങ്ങളെ കണ്ടിജന്റ് ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പി.ടി. ബിജു അദ്ധ്യക്ഷത വഹിച്ചു. സി.സി. വിപിൻചന്ദ്രൻ, കെ.എൻ .രാമൻ, ഒ.കെ. നന്ദകുമാർ, പി.വി. കുട്ടൻ എന്നിവർ പ്രസംഗിച്ചു.