പുഷ്പൻ അനുസ്മരണം

Wednesday 01 October 2025 1:22 AM IST

മാന്നാർ: ഡി.വൈ.എഫ്.ഐ മാന്നാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പൻ അനുസ്മരണം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറർ രമ്യാ രമണൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് അരുൺ മുരുകൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി അരുൺ കൃഷ്ണ സ്വാഗതം പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം ലിജോ ജോയ്, ദിവ്യ ഓമനക്കുട്ടൻ, നിതിൻ കിഷോർ, എസ്എഫ്ഐ ഏരിയ സെക്രട്ടറി ഷാരോൺ പി.കുര്യൻ, അഖിൽ ദേവ്, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി രൺധീർ കുമാർ, സി.പി.എം ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ.സഞ്ജീവൻ, ബെറ്റ്സി ജിനു, പ്രശാന്ത് കുമാർ, ഇ.എൻ നാരായണൻ എന്നിവർ പ്രസംഗിച്ചു.