ആലപ്പുഴയിൽ എയിംസ് അനുവദിക്കണം
Wednesday 01 October 2025 12:23 AM IST
ആലപ്പുഴ: പിന്നാക്ക ജില്ലയായ ആലപ്പുഴയിൽ തന്നെ എയിംസ് അനുവദിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. ആലപ്പുഴയിൽ മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നുണ്ടെങ്കിലും അപ്പർ കുട്ടനാട് മേഖലയിൽ ചികിത്സാ സൗകര്യങ്ങൾ വളരെ കുറവാണ്. എയിംസ് അനുവദിച്ചാൽ ജില്ലയുടെ പിന്നാക്കാവസ്ഥയ്ക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ആരോഗ്യമന്ത്രിക്ക് നാഷണലിസ്റ്റ് കേരള കോൺഗ്രസ് നിവേദനം നൽകിയതായും കുരുവിള മാത്യൂസ് അറിയിച്ചു.