ലയൺസ് സിംഫണിയും മലബാറിക്കസ് സംഗീത നിശയും

Wednesday 01 October 2025 12:00 AM IST

തൃശൂർ: തൃശൂർ ലയൺസ് ക്ലബ് ഒഫ് നീർമാതാളവും തൃശൂർ ലയൺസ് ക്ലബ് ഒഫ് സിംഫണിയും അമല മെഡിക്കൽ കോളേജുമായി സഹകരിച്ച് ജനുവരി ഒമ്പതിന് സിത്താര കൃഷ്ണകുമാറിന്റെ മലബാറിക്കസ് സംഗീത നിശ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കും. പീഡിയാട്രിക് കാൻസർ ബാധിച്ച കുട്ടികളുടെ ബോൺ മാരോ ട്രാൻസ്പ്ലാന്റേഷനായുള്ള ധനം ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണിത് സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച പകൽ 10.30ന് കാൻസർ ബാധിതരായ കുട്ടികളുടെ ശസ്ത്രക്രിയയ്ക്കായി ഒരു ലക്ഷം രൂപ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 ഡി പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ടോണി എനോക്കാരൻ അമല മെഡിക്കൽ കോളേജിന് കൈമാറും. ഫാ. ആന്റണി മഞ്ഞുമ്മൽ, ഡോ. ശ്രീരാജ്, ജോസ് കാട്ടൂക്കാരൻ, ഗീതു തോമസ്, സബിത ലിജോ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.