'വൈകുണ്ഠാമൃതം' നാരായണീയ ഉത്സവം 5 മുതൽ

Wednesday 01 October 2025 12:00 AM IST

തൃശൂർ: അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ 'വൈകുണ്ഠാമൃതം' നാരായണീയ ഉത്സവം 5 മുതൽ 10 വരെ ഗുരുവായൂർ ടൗൺ ഹാളിൽ നടക്കും. നാരായണീയം പാരായണം ചെയ്യുന്ന ഭക്തരെ കോർത്തിണക്കി മാനസികാരോഗ്യ ദിനമായ പത്തിന് രാവിലെ പത്തിന് പ്രത്യേക ലിങ്കിലൂടെ കേശാദിപാദ വർണന പാരായണം നടത്തും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്, മന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, എൽ.മുരുകൻ, സുരേഷ് ഗോപി തുടങ്ങി ഒട്ടേറെ പേർ നാരായണീയ ഉത്സവത്തിൽ പങ്കെടുക്കും. പത്തിന് മൂന്നിന് നടക്കുന്ന ഗോപികാ നൃത്തത്തിനു ശേഷം ദ്വജാവരോഹണത്തോടെ നാരായണീയ ഉത്സവത്തിന് സമാപനമാകുമെന്ന് സി. മോഹൻദാസ്, ഹരി മേനോൻ, ഐ.ബി. ശശിധരൻ എന്നിവർ പറഞ്ഞു.