കർഷക ബോധവത്കരണ ക്ലാസ്
Wednesday 01 October 2025 12:00 AM IST
തൃശൂർ: നാഷണൽ സാമ്പിൾ സർവേയുടെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ക്ഷണിക്കപ്പട്ട 75 കർഷകർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. നാഷണൽ സാമ്പിൾ സർവ്വേയുടെ ചരിത്രവും പ്രാധാന്യവും വിശദീകരിച്ചു. വിള പരീക്ഷണവും കാർഷിക ഭൂമി കണക്കെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന സർവ്വേകൾക്ക് കർഷകരുടെ സഹകരണം അഭ്യർത്ഥിച്ചു. ക്ഷേമ പദ്ധതികൾ ലഭ്യമാകുന്നതിൽ തിക്താനുഭവങ്ങൾ നേരിട്ടതായി ചില കർഷകർ ചൂണ്ടിക്കാട്ടി. ജില്ലാ കൃഷി ഓഫീസർ മറുപടി നൽകി. നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് തൃശൂർ സബ് റീജ്യണൽ ഓഫീസും സംസ്ഥാന എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ജില്ലാ ഓഫീസും സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ കൃഷി ഓഫീസ്, നബാർഡ്, കാർഷിക സർവകലാശാലാ പ്രതിനിധികൾ പങ്കെടുത്തു.