സ്വീകരണം നൽകി
Wednesday 01 October 2025 7:37 AM IST
കുട്ടനാട്: ഓർഫനേജ് കൺട്രോൾ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം.ആർ രാജേഷ് കുമാറിന് ജില്ലാ ഓർഫനേജ് അസോസിയേഷന്റെ നേതൃത്വത്തിൽ നല്കിയ സ്വീകരണ സമ്മേളനം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എസ് താഹ ഉദ്ഘാടനം ചെയ്തു.
എടത്വ സ്നേഹഭവനിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ഫാ.സോനു ജോർജ് അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ സിസ്റ്റർ മോളി, മധു പോൾ, ജി.സതീഷ്, രവീന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഷമീർ സ്വാഗതവും രക്ഷാധികാരി ജോണിക്കുട്ടി തുരുത്തേൽ നന്ദിയും പറഞ്ഞു.