പൂഞ്ഞിലിക്കാവിൽ മണി ദീപപ്രകാശനം
Wednesday 01 October 2025 7:39 AM IST
മുഹമ്മ : മണ്ണഞ്ചേരി പൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവീക്ഷേത്രത്തിൽ ദേവീഭാഗവത നവാഹജ്ഞാനയജ്ഞത്തോടനുബന്ധിച്ച് നടന്ന മണി ദീപപ്രകാശനത്തിന് മോഹൻദാസ് മഞ്ജുഭവൻ പൊന്നാട് ഭദ്രദീപം പ്രകാശനം നിർവ്വഹിച്ചു. ആചാര്യ പ്രഭാഷണം, ഭജന, മംഗളാരതി എന്നിവയും നടന്നു. തുടർന്ന് ഭദ്രദീപം ശ്രീകോവിലിൽ സമർപ്പിച്ചു. ഇന്ന് മഹാനവമി ദിനത്തിൽ വിശേഷാൽ പൂജകൾ നടക്കും. ക്ഷേത്രയോഗം പ്രസിഡന്റ് വി.സി വിശ്വമോഹൻ, സെക്രട്ടറി കെ.പി ഉണ്ണികൃഷ്ണൻ, ദേവസ്വം മാനേജന്മാരായ ബി.രാജേന്ദ്ര പ്രസാദ്, കെ.എസ് ജനാർദ്ദന പൈ എന്നിവർ നേതൃത്വം നൽകി.