സീനിയർ സിറ്റിസൺസ് കൗൺസിൽ ജില്ലാസമ്മേളനം

Wednesday 01 October 2025 7:41 AM IST

ചേർത്തല: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ആലപ്പുഴ ജില്ലാ സമ്മേളനം 4ന് ചേർത്തല എൻ.എസ്. എസ് യൂണിയൻ ഹാളിൽ നടക്കും. മുതിർന്ന പൗരൻമാർക്ക് റെയിൽവേ കൺസഷൻ പുന:സ്ഥാപി ക്കണമെന്നും പഞ്ചായത്തുകളിൽ വയോജന സൗഹർദ പദ്ധതി നടപ്പാക്കണമെന്നും ദേശീയ പാതയിൽ നിന്ന് ചേർത്തല റെയിൽവേ സ്‌റ്റേഷനിലേക്കുള്ള വഴി അടക്കാനുള്ള ദേശീയപാത അതോറിട്ടിയുടെ നീക്കം ഉപേക്ഷിക്കണമെന്നും ജില്ലാ പ്രസിഡന്റ് ടി.ആർ.ബാഹുലേയൻ,സെക്രട്ടറി സി.രാജപ്പൻ, ഭാരവാഹികളായ കെ.പി.പുഷ്‌കരൻ, സി.എസ്.സച്ചിത്ത്,ഇ.കെ.തമ്പി എന്നിവർ ആവശ്യപ്പെട്ടു. രാവിലെ 10ന് സംസ്ഥാന വയോജന കമ്മീഷൻ അംഗം കെ.എൻ.കെ. നമ്പൂതിരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് ടി.ആർ.ബാഹുലേയൻ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ.ചക്രപാണി സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.