മൊബൈൽ ഫോണുകൾക്ക് തുക അനുവദിച്ചു
Wednesday 01 October 2025 6:47 AM IST
അരൂർ: അരൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് 35 മൊബൈൽ ഫോണുകൾ വാങ്ങുന്നതിന് അരൂർ 2574 നമ്പർ സർവീസ് സഹകരണ സംഘത്തിൽ നിന്ന് വായ്പ അനുവദിച്ചു. സംഘം പ്രസിഡൻറ് ബിജു പി .ജോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി തുക ഏറ്റുവാങ്ങി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, സംഘം സെക്രട്ടറി സെൽവരാജ്, ഭരണസമിതി അംഗങ്ങളായ കെ.വി. അജയൻ, സുനിൽ പി.തെക്കേമഠം, ഷീല കാർത്തികേയൻ, പി.വി.ലാലു എന്നിവർ പങ്കെടുത്തു.