ഇടിയൻ പൊലീസിന്റെ തൊപ്പി തെറിപ്പിക്കും: കർശന താക്കീതുമായി മുഖ്യമന്ത്രി

Wednesday 01 October 2025 1:09 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ക​സ്റ്റ​ഡി​ ​മ​ർ​ദ്ദ​ന​മ​ട​ക്ക​മു​ള്ള​ ​ചെ​യ്‌​തി​ക​ൾ​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​തി​ച്ഛാ​യ​യെ​ ​ബാ​ധി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​ടി​യ​ൻ​ ​പൊ​ലീ​സു​കാ​ർ​ക്ക് ​ക​ർ​ശ​ന​ ​താ​ക്കീ​തു​മാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​സേ​ന​യി​ലെ​ ​പു​ഴു​ക്കു​ത്തു​ക​ളാ​യ​ ​ക്രി​മി​ന​ലു​ക​ളെ​ ​പി​രി​ച്ചു​വി​ടും.​ ​മാ​റ്റ​ങ്ങ​ൾ​ ​ഉ​ൾ​ക്കൊ​ള്ളാ​തെ​ ​മൂ​ന്നാം​ ​മു​റ​യും​ ​പ്രാ​കൃ​ത​ ​രീ​തി​ക​ളും​ ​തു​ട​രു​ന്ന​വ​ർ​ക്കെ​തി​രെ​ ​മു​ഖം​ ​നോ​ക്കാ​തെ​ ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും​ ​ഉ​ന്ന​ത​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​യോ​ഗ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.​ ​ബി​നാ​മി,​ ​അ​നാ​ശാ​സ്യ​ ​ബ​ന്ധ​മു​ള്ള​വ​ർ​ക്കെ​തി​രെ​യും​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യെ​ടു​ക്കും. കു​റ്റ​ക്കാ​രെ​ ​മേ​ലു​ദ്യോ​ഗ​സ്ഥ​ർ​ ​സം​ര​ക്ഷി​ക്ക​രു​ത്.​ ​കൈ​യും​കെ​ട്ടി​ ​നോ​ക്കി​ ​നി​ൽ​ക്ക​രു​ത്.​ ​ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​ ​നി​ന്നൊ​ഴി​യാ​ൻ​ ​മേ​ലു​ദ്യോ​ഗ​സ്ഥ​ർ​ ​ശ്ര​മി​ക്ക​രു​ത്.​ ​ക​സ്റ്റ​ഡി​ ​മ​ർ​ദ്ദ​നം​ ​അ​നു​വ​ദി​ക്കി​ല്ല.​ ​മൂ​ന്നാം​മു​റ​യും​ ​ബ​ല​പ്ര​യോ​ഗ​വും​ ​പ്രാ​കൃ​ത​ ​രീ​തി​ക​ളും​ ​വേ​ണ്ട.​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ലം​ഘ​നം​ ​ന​ട​ത്ത​രു​ത്.​ ​ബാ​ഹ്യ​സ​മ്മ​ർ​ദ്ദ​ത്തി​ന് ​വ​ഴ​ങ്ങ​രു​ത്.​ ​അ​വി​ശു​ദ്ധ​ബ​ന്ധം​ ​പാ​ടി​ല്ല.​ ​ആ​ധു​നി​ക​വും​ ​ശാ​സ്ത്രീ​യ​വു​മാ​യ​ ​രീ​തി​യി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണം.​ ​ഇ​തി​നാ​യി​ ​ആ​ധു​നി​ക​ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ ​ഉ​പ​യോ​ഗി​ക്ക​ണം.​ ​നി​ജ​സ്ഥി​തി​ ​ക​ണ​ക്കി​ലെ​ടു​ത്താ​വ​ണം​ ​അ​ന്വേ​ഷ​ണം.ഏ​താ​നും​ ​പൊ​ലീ​സു​കാ​രു​ടെ​ ​ മൂ​ല്യ​ച്യു​തി​ ​സേ​ന​യ്ക്കാ​കെ​ ​നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്നു.​ ​പോ​ക്സോ​ ​പ്ര​തി​യെ​ ​ര​ക്ഷി​ച്ച​തും​ ​വാ​ഹ​ന​മി​ടി​ച്ച് ​നി​റു​ത്താ​തെ​ ​പോ​യ​തും​ ​വ​നി​താ​പൊ​ലീ​സു​കാ​ർ​ക്ക് ​രാ​ത്രി​യി​ൽ​ ​സ​ന്ദേ​ശ​ങ്ങ​ള​യ​ച്ച​തു​മെ​ല്ലാം​ ജി​ല്ലാ ​പൊ​ലീ​സ് ​മേധാവി​ക്ക് ​ചേ​ർ​ന്ന​ത​ല്ല.​ ​പെ​റ്റി​ത്തു​ക​ ​ട്ര​ഷ​റി​യി​ല​ട​യ്ക്കാ​തെ​ ​അ​ടി​ച്ചു​മാ​റ്റു​ന്ന​വ​രും​ ​പ​രാ​തി​ക്കാ​രാ​യ​ ​വ​നി​ത​ക​ളോ​ട് ​മോ​ശ​മാ​യി​ ​പെ​രു​മാ​റു​ന്ന​വ​രു​മു​ണ്ട്.​ ​അ​തൊ​ന്നും​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. പൊ​ലീ​സി​നെ​ ​ആ​ക്ര​മി​ക്കു​ന്ന​ത് ​സ​ർ​ക്കാ​രി​നെ​ ​താ​റ​ടി​ച്ചു​ ​കാ​ട്ടാ​നാ​ണ്.​ ​പൊ​ലീ​സ് ​ചെ​യ്യു​ന്ന​ ​ന​ല്ല​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​പ​ര​മാ​വ​ധി​ ​പ്ര​ചാ​ര​ണം​ ​ന​ൽ​ക​ണം.​ ​ക്ര​മ​സ​മാ​ധാ​ന​നി​ല​ ​ഭ​ദ്ര​മാ​ണ്.​ ​പൊ​ലീ​സി​ന്റെ​ ​മൊ​ത്ത​ത്തി​ലു​ള്ള​ ​പ്ര​വ​ർ​ത്ത​നം​ ​പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.

വർഗീയ സംഘർഷം: കരുതൽ വേണം

വർഗീയ സംഘർഷമുണ്ടാക്കുന്നതിനുള്ള ശ്രമം പല ജില്ലകളിലും ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പുറമേയില്ലെങ്കിലും സൈബറിടത്തിലടക്കം ഇതിനായി ഊർജിത ശ്രമമുണ്ട്. മുമ്പുണ്ടായിട്ടില്ലാത്ത തരത്തിൽ ചില മതവിഭാഗങ്ങൾക്കിടയിൽ ഇത്തരം ഘടകങ്ങൾ സജീവമാണ്. തിരഞ്ഞെടുപ്പ് കാലമായതിനാൽ അതീവ ജാഗ്രതയുണ്ടാവണം. അലസമായിരിക്കാതെ മുൻകരുതൽ നടപടികളെടുക്കണം. രഹസ്യാന്വേഷണം ഊർജിതമാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

പൊതുപ്രവർത്തകർക്ക് കാപ്പ വേണ്ട

1. കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകർക്കെതിരെ കാപ്പ (ഗുണ്ടാനിയമം) ചുമത്തരുതെന്ന് മുഖ്യമന്ത്രി. യഥാർത്ഥ ഗുണ്ട, ക്രിമിനലുകൾക്കെതിരെയേ ചുമത്താവൂ.

2. കാപ്പചുമത്താൻ കേസുകളുടെ എണ്ണം കൂട്ടിക്കാണിക്കരുത്. അങ്ങനെയായാൽ ഗുണ്ടാ നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിയില്ലാതാവും