അദ്ധ്യാപക തസ്തിക റദ്ദാക്കി: മാനേജർ മുഖ്യമന്ത്രിക്ക് പരാതി നൽകി
Wednesday 01 October 2025 12:00 AM IST
മാള: ആധാർ ഇല്ലാത്ത കുട്ടികളെ ഒഴിവാക്കി ഒന്നാം ക്ലാസ് ഡിവിഷനും അദ്ധ്യാപക തസ്തികയും റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് ആലത്തൂർ സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ മാനേജർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഭരണഘടനാ വിരുദ്ധമായ നടപടി പിൻവലിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതിയിലും ഈ വിഷയം നിലവിലുണ്ട്. 2018ലെ ജസ്റ്റിസ് പുട്ടസ്വാമി കേസിൽ സുപ്രീംകോടതിയുടെ വിധി ചൂണ്ടിക്കാട്ടിയാണ് പരാതി. കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് പരിഗണിച്ച് ഡിവിഷനും തസ്തികയും പുനഃസ്ഥാപിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.