യുവജന വിപ്ലവത്തിന് സമയമായി: ടി.വി.കെ ജനറൽ സെക്രട്ടി, കലാപാഹ്വാനമെന്ന് ഡി.എം.കെ, കേസെടുത്ത് പൊലീസ്

Wednesday 01 October 2025 1:55 AM IST

ചെന്നൈ: യുവാക്കൾ ഡി.എം.കെ സർക്കാരിനെ താഴെയിറക്കുമെന്നും യുവജന വിപ്ലവത്തിന് സമയമായെന്നും ടി.വി.കെ പാർട്ടി ജനറൽ സെക്രട്ടറി ആധവ് അർജുന. ഭരിക്കുന്ന പാർട്ടിക്കൊപ്പമാണ് പൊലീസ് നിൽക്കുന്നത്. നേപ്പാളിലെയും ശ്രീലങ്കയിലെയും പോലെ യുവാക്കൾ തെരുവിലിറങ്ങണമെന്നും ആധവ് എക്സിലൂടെ പറഞ്ഞു. അതിനിടെ ആധവിന്റെ പോസ്റ്റിനെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ ആധവിനെതിരെ പൊലീസ് കേസെടുത്തു.

ആധവ് കലാപാഹ്വാനമാണ് നടത്തുന്നതെന്ന് ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു. വിവാദത്തിന് പിന്നാലെ ആധവ് പോസ്റ്റ് പിൻവലിച്ചു. പൊലീസ് ടി.വി.കെ പ്രവർത്തകനെ തല്ലുന്ന ദൃശ്യങ്ങൾക്കൊപ്പമാണ് ആധവിന്റെ പോസ്റ്റ്. ടി.വി.കെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല ജനറൽ സെക്രട്ടറിയായ ആധവ് അർജുനയ്ക്കാണ്. ദുരന്തം സർക്കാർ ഗൂഢാലോചനയുടെ ഫലമെന്നാരോപിച്ച് ആധവ് മദ്രാസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ടിവികെയുടെ പൊതുസമ്മതി ഇല്ലാതാക്കാനാണ് സർക്കാർ ശ്രമമെന്നും കരൂരിൽ സംഭവിച്ചതിന്റെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസിയായ സി.ബി.ഐ അന്വേഷണം വേണമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.

അതേസമയം,കരൂർ ദുരന്തത്തിൽ പ്രാദേശിക നേതാവ് കരൂർ സ്വദേശി പൗൻ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ കരൂരിൽ വിജയ്‌ക്കെതിരെ ഉയർന്ന പോസ്റ്ററുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി.

ആധവ് വി.സി.കെയിൽ നിന്നും

പുറത്തായ നേതാവ്

ഡി.എം.കെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം തു‌‌ടർച്ചയായി നടത്തിയതിന്റെ പേരിൽ വി.സി.കെയിൽ നിന്നും പുറത്താക്കിയ നേതാവാണ് ആധവ് അർജുന. ഡി.എം.കെ മുന്നണിയിൽപെട്ട പാർട്ടിയാണ് വി.സി.കെ. കഴിഞ്ഞ സിസംബറിലാണ് പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആധവ് അർജുനനെ ആറ് മാസത്തേക്ക് വി.സി.കെ സ്ഥാപകനും ചിദംബരം എം.പിയുമായ തോൽ തിരുമാവളവൻ സസ്പെൻഡ് ചെയ്തത്.

സു​ര​ക്ഷ​ ​ഒ​രു​ക്കി​യെ​ന്ന് ​

ത​മി​ഴ്നാ​ട് ​സ​ർ​ക്കാർ

ക​രൂ​ർ​ ​ദു​ര​ന്ത​ത്തി​ൽ​ ​വി​ജ​യ്‌​യു​ടെ​ ​വി​ഡി​യോ​ക്കു​ ​പി​ന്നാ​ലെ​ ​വി​ശ​ദീ​ക​ര​ണ​വു​മാ​യി​ ​ത​മി​ഴ്നാ​ട് ​സ​ർ​ക്കാ​ർ.​ ​റാ​ലി​ ​ന​ട​ത്തു​ന്ന​തി​നു​ ​ത​മി​ഴ​ക​ ​വെ​ട്രി​ ​ക​ഴ​കം​ ​ആ​ദ്യം​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​സ്ഥ​ലം​ ​അ​മ​രാ​വ​തി​ ​ന​ദി​ ​പാ​ല​വും​ ​ഒ​രു​ ​പെ​ട്രോ​ൾ​ ​പ​മ്പു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​മീ​ഡി​യ​ ​സെ​ക്ര​ട്ട​റി​യും​ ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ​ ​അ​മു​ത​ ​അ​റി​യി​ച്ചു.​ ​ര​ണ്ടാ​മ​താ​യി,​ ​ഉ​ഴ​വ​ർ​ ​മാ​ർ​ക്ക​റ്റ് ​പ്ര​ദേ​ശം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഈ​ ​പ്ര​ദ്രേ​ശ​ങ്ങ​ൾ​ ​വ​ള​രെ​ ​ഇ​ടു​ങ്ങി​യ​താ​ണ്.​ ​ഇ​വി​ടെ​ ​അ​യ്യാ​യി​രം​ ​പേ​ർ​ക്ക് ​മാ​ത്ര​മേ​ ​ഒ​ത്തു​കൂ​ടാ​ൻ​ ​ക​ഴി​യൂ.​ ​വേ​ലു​ച്ചാ​മി​പു​രം​ ​ന​ൽ​കാ​മെ​ന്ന് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ടി.​വി.​കെ​ ​അ​ത് ​സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​എ​ന്നും​ ​അ​മു​ത​ ​പ​റ​ഞ്ഞു. ക​രൂ​ർ​ ​ദു​ര​ന്ത​ത്തെ​ ​കു​റി​ച്ച് ​ഇ​ന്റ​ർ​നെ​റ്റി​ൽ​ ​തെ​റ്റാ​യ​ ​വി​വ​ര​ങ്ങ​ൾ​ ​പ്ര​ച​രി​ക്കു​ന്നു​ണ്ട്.​ ​റാ​ലി​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​പ​തി​നാ​യി​രം​ ​പേ​ർ​ ​വ​രു​മെ​ന്നാ​ണ് ​ടി.​വി.​കെ​ ​അ​റി​യി​ച്ച​ത്.​ ​മു​ൻ​ ​റാ​ലി​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഇ​രു​പ​തി​നാ​യി​രം​ ​പേ​ർ​ ​വ​രു​മെ​ന്ന് ​ക​ണ​ക്കാ​ക്കി.​ ​അ​ത​നു​സ​രി​ച്ച് ​പൊ​ലീ​സ് ​സു​ര​ക്ഷ​യും​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​സാ​ധാ​ര​ണ​യാ​യി,​ ​ഓ​രോ​ 50​ ​പേ​ർ​ക്കും​ ​ഒ​രു​ ​പൊ​ലീ​സു​കാ​ര​ൻ​ ​എ​ന്ന​താ​ണ് ​രീ​തി.​ ​എ​ന്നാ​ൽ​ ​ക​രൂ​രി​ൽ,​ ​ഓ​രോ​ 20​ ​പേ​ർ​ക്കും​ ​ഒ​രു​ ​പൊ​ലീ​സു​കാ​ര​നെ​യാ​ണ് ​വി​ന്യ​സി​ച്ച​ത് ​എ​ന്നും​ ​അ​മു​ത​ ​വി​ശ​ദീ​ക​രി​ച്ചു.

ടി.​വി.​കെ​ ​ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി ആ​ത്മ​ഹ​ത്യ​ ​ചെ​യ്തു

ന​ട​നും​ ​ത​മി​ഴ​ക​ ​വെ​ട്രി​ ​ക​ഴ​കം​ ​അ​ദ്ധ്യ​ക്ഷ​നു​മാ​യ​ ​വി​ജ​യ്‌​യു​ടെ​ ​പ്ര​ചാ​ര​ണ​ ​റാ​ലി​ൽ​ 41​പേ​ർ​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​പു​രോ​ഗ​മി​ക്ക​വേ,​വി​ല്ലു​പു​രം​ ​ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി​യെ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി.​ ​വി.​അ​യ്യ​പ്പ​നാ​ണ് ​(52​)​ ​മ​രി​ച്ച​ത്.​ ​കു​റി​പ്പ് ​എ​ഴു​തി​വ​ച്ച​ശേ​ഷം​ ​വീ​ട്ടി​ൽ​ ​ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​ഡി.​എം.​കെ​ ​മ​ന്ത്രി​ ​സെ​ന്തി​ൽ​ ​ബാ​ലാ​ജി​ക്കെ​തി​രെ​യും​ ​പ​രി​പാ​ടി​ക്ക് ​ആ​വ​ശ്യ​മാ​യ​ ​സു​ര​ക്ഷ​ ​പൊ​ലീ​സ് ​ഒ​രു​ക്കി​യി​ല്ലെ​ന്നും​ ​കു​റി​പ്പി​ൽ​ ​എ​ഴു​തി​യി​ട്ടു​ണ്ട്.​ 20​ ​വ​ർ​ഷ​മാ​യി​ ​വി​ജ​യ് ​ഫാ​ൻ​സ് ​അ​സോ​സി​യേ​ഷ​നി​ൽ​ ​അം​ഗ​മാ​ണ്.​ ​ദു​ര​ന്ത​ത്തെ​ ​തു​ട​ർ​ന്ന് ​മാ​ന​സി​ക​ ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു.​ ​ഭാ​ര്യ​യും​ ​ര​ണ്ടു​ ​മ​ക്ക​ളു​മു​ണ്ട്.​ ​ദു​ര​ന്ത​ത്തി​നു​ ​പി​ന്നി​ൽ​ ​ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നാ​ണ് ​ടി.​വി.​കെ​ ​ആ​രോ​പി​ക്കു​ന്ന​ത്.