ടി.വി.കെ ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു

Wednesday 01 October 2025 12:57 AM IST

ചെന്നൈ: നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്‌യുടെ പ്രചാരണ റാലിൽ 41പേർ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കവേ,വില്ലുപുരം ബ്രാഞ്ച് സെക്രട്ടറിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വി.അയ്യപ്പനാണ് (52) മരിച്ചത്. കുറിപ്പ് എഴുതിവച്ചശേഷം വീട്ടിൽ ജീവനൊടുക്കുകയായിരുന്നു. ഡി.എം.കെ മന്ത്രി സെന്തിൽ ബാലാജിക്കെതിരെയും പരിപാടിക്ക് ആവശ്യമായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്. 20 വർഷമായി വിജയ് ഫാൻസ് അസോസിയേഷനിൽ അംഗമാണ്. ദുരന്തത്തെ തുടർന്ന് മാനസിക വിഷമത്തിലായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. ദുരന്തത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ടി.വി.കെ ആരോപിക്കുന്നത്.